Tuesday, November 28, 2023
GeneralLatest

റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്


തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു.

കാസര്‍കോട് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്. പേരാമ്പ്ര- താന്നിക്കണ്ടി – ചക്കിട്ടപാറ റോഡിന്റെ നിര്‍മാണമാണ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്തത്.

2020 മേയ് 29ന് ആരംഭിച്ച നിര്‍മ്മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പണി വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ അതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

റോഡ് പണി പൂര്‍ത്തീകരിക്കാത്തത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഇതേ തുടര്‍ന്നാണ് കരാറുകാരനെതിരെ കടുത്ത നടപടിയിലേയ്ക്ക് നീങ്ങിയത്.

പറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരത്തേ അറിയിച്ചിരുന്നു


Reporter
the authorReporter

Leave a Reply