കോഴിക്കോട്:90-91 ബേപ്പൂർ ഹൈസ്ക്കൂൾ എസ്.എസ്.എൽ.സി ബാച്ച് സൗഹാർദ്ധ കൂട്ടായ്മ പരീക്ഷയിൽ ഉന്നവിജയം നേടിയ സഹപാഠികളുടെ മക്കളെ ആദരിച്ചു. ബേപ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ ജുഡീഷ്യൽ കമ്മീഷൻ അംഗം ബൈജു നാഥ് കക്കാടത്ത് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ നൽകി.
കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ് കെ.കെ സത്യപാലൻ ക്ലാസെടുത്തു. സൗഹാർദ്ധ കൂട്ടായ്മ പ്രസിഡണ്ട് വി.വി സനോഷ്,സെക്രട്ടറി മുരളി കക്കാടത്ത്, മുസ്തഫ. പി, മുഹമ്മദ് റാഫി, ശ്രീജിത്ത് ബേപ്പൂർ ,സന്തോഷ്.സി, ഹരീഷ് കിഴക്കേടത്ത് ബൈജു.വി, വിജയകൃഷ്ണൻ കെ, ജെഷി.കെ,ഷിൻന്ദ.പി എന്നിവർ നേതത്വം നൽകി.