കോഴിക്കോട്: ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്കിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കല്ലായി പഴയ ലക്ഷ്മി ടാക്കീസിനു സമീപം വ്യാപാരം നടത്തുന്ന ബഷീറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിത വേഗതയിലെത്തിയ ബൈക്ക് ബഷീർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് അപടകസമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ സൂചിപ്പിച്ചു. ബേപ്പൂർ പോലീസും മീഞ്ചന്ത അഗ്നി ശമന വിഭാഗവും സ്ഥലത്തെത്തി.