മലപ്പുറം: തൃക്കലങ്ങോട് പതിനെട്ടുക്കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുതിയത്ത് വീട്ടില്‍ ഷൈമ സിന്‍വര്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ വീട്ടിലെ മുറിയില്‍ തുങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച ഷൈമയുടെ നിക്കാഹ് വെള്ളിയാഴ്ച്ച നടന്നിരുന്നു. ഈ വിവാഹത്തില്‍ പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നെന്നാണ് പൊലിസ് പറയുന്നത്. വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ആത്മഹത്യ.
അതേസമയം ഷൈമയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ അയല്‍വാസിയും സുഹൃത്തുമായ വിദ്യാര്‍ഥിയും ആത്മഹത്യക്ക് ശ്രമിച്ചു. 19കാരനായ സജീര്‍, കൈ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.