General

വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രണ്ട് പേരെ രക്ഷപ്പെടുത്തി


സോള്‍: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തില്‍ 179 യാത്രക്കാര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെയാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9.03 നാണ് സംഭവം. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്ലന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.


Reporter
the authorReporter

Leave a Reply