Thursday, January 23, 2025
GeneralLocal News

എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍


കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാ(44)ണ് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെ പൊലിസ് കേസെടുത്തു.

ജനുവരി ആറിന് രാത്രി ഇരുവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത്

മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് അത് കഴിക്കുകയായിരുന്നുവെന്നും മഹേഷ് പൊലിസിനോട് പറഞ്ഞു.

പിറ്റേ ദിവസം രാവിലെ വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷ് ഓര്‍ക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply