Thursday, December 26, 2024
Art & CultureLatest

മാനുഷിക സമീപനത്തിലൂടെ വാസ്തുവിദ്യയെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതിജ്ഞയോടെ വൈഎഎഫിന് പരിസമാപ്തി


കോഴിക്കോട്: മികച്ച നിര്‍മാണ രീതികളുടെ അന്വേഷണങ്ങളുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി കോഴിക്കോട് നടന്ന യംഗ് ആര്‍ക്കിടെക്റ്റ്‌സ് ഫെസ്റ്റിവെലിനും ക്രോസ് റോഡ്‌സിനും പരിസമാപ്തി. സമാപന ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാനത്തെ കെട്ടിടങ്ങളുടെ നിര്‍മിതിയില്‍ രൂപകത്പ്പന ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. രൂപകത്പ്പന നമ്മുടെ പോളിസിയുടെ ഭാഗമാകേണ്ടതുണ്ടെന്നും അതിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ വികസനം ഉള്‍പ്പെടുത്തി യംഗ് ആര്‍ക്കിടെക്റ്റ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതും കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി റീവീവ് കോഴിക്കോട് എന്ന പേരില്‍ ദേശിയ തലത്തില്‍ ഡിസൈന്‍ മത്സരം സംഘടിപ്പിച്ചതും അഭിനന്ദനാര്‍ഹമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ചടങ്ങിൽ  ഐഐഎ ദേശീയ ചെയര്‍മാന്‍ സി ആര്‍ രാജു, സംസ്ഥാന ചെയര്‍മാന്‍ എന്‍. ഗോപകുമാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ചെയര്‍മാന്‍ പ്രൊഫ ഹബീബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യാഫ് പ്രോഗ്രാം കണ്‍വീനര്‍ നിമിഷ ഹക്കിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യാഫ് ദേശീയ ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ സ്വാഗതം പറഞ്ഞു.വിവിധ വിഷയങ്ങളെ അധികരിച്ച് ഇന്നലെയും ചര്‍ച്ചകള്‍ നടന്നു .റീവീവ് കോഴിക്കോട് ദേശീയ ഡിസൈന്‍ മത്സരത്തിലെ വിജയികളെയും വൈഎഎഫ് അവാര്‍ഡ് ജേതാക്കളെയും പ്രഖ്യാപിച്ചു.
മൂന്നു ദിനങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള 2200 ആര്‍ക്കിടെക്റ്റുകളാണ് കോഴിക്കോട് ഒത്തുകൂടി ആശയങ്ങള്‍ പങ്കുവെയ്ക്കുകയും അറിവ് സാംശീകരിക്കുകയും ചെയ്തത്. ഫെസ്റ്റിന്റെ ഭാഗമായി സരോവരം ബയോപാര്‍ക്കില്‍ നടന്നു വരുന്ന അര്‍ബന്‍ അങ്ങാടിക്കും  തിരശീല വീഴും.


Reporter
the authorReporter

Leave a Reply