Sunday, November 3, 2024
Local News

ലഹരി പരിഹാരമല്ല പാതകമാണ്.; എസ് വൈ എസ് ഉണര്‍ത്തു സഞ്ചാരം പദയാത്ര


കോഴിക്കോട്: ലഹരി പരിഹാരമല്ല പാതകമാണ്.എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണര്‍ത്തു സഞ്ചാരം പദയാത്ര നടത്തി. അരീക്കാട്, ചേവായുര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച യാത്ര മുതലക്കുളത്ത് സമാപിച്ചു. അസിസ്റ്റന്റെ എക്‌സൈസ് കമ്മീഷണര്‍ എം സുഗുണന്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി , ജനറല്‍ സെക്രട്ടറി ജി അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.അബ്ദുല്‍ കലാം മാവൂര്‍, ഫിനാന്‍സ് സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പദയാത്രക്ക് നേതൃത്വം നല്‍കി. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ 500 ഓളം കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രഭാഷണം, ലഘുലേഖ വിതരണം, ജാഗ്രത സമിതി രൂപീകരണം എന്നിവ നടന്നു.

 

 


Reporter
the authorReporter

Leave a Reply