Latestsports

വേൾഡ് ഫൂട്ട് വോളിയ്ക്ക് തുടക്കമായി

Nano News

കോഴിക്കോട് :ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 25 മത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി.
അതിഥേയരായ ഇന്ത്യയിൽ നിന്നടക്ക മുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചാംപ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്.
മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ചാംപ്യൻഷിപ്പ് ഓർഗ നൈസിംഗ് സെക്രട്ടറി ഏ.കെ. മുഹമ്മദ് അശ്റഫ് റിപ്പോർട്ടവതരിപ്പിച്ചു.
ഏ.ഡി.എം. സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.
ഫുട് വോളി വേൾഡ് വൈഡ് സെക്രട്ടറി ജനറൽ അഫ്ഗാൻ അംദ്ജേജ് ഹജി(അസർബൈജാൻ), ഇന്ത്യൻ ഫുട് വോളി അസോസിയേഷൻ പ്രസിഡന്റ് രാം അവ്താർ, നേപ്പാൾ മേയർ പ്രകാശ് അധികാരി,കോർപ്പറേഷൻ കൗൺസിലർ റംലത്ത്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ,
കെ.വി. അബ്ദുൾ മജീദ്, എം. മുജീബുറഹ്മാൻ , ടി.എം.അബ്ദുറഹ്മാൻ മാസ്റ്റർ, കെൻസ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി പി എ റഷീദ്, എം എ സാജിദ് എന്നിവർ സംസാരിച്ചു.
വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും ഡയറക്ടർ ആർ. ജയന്ത് കുമാർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് ടൂർണമെന്റ് ലോഗോ ഡിസൈൻ ചെയ്ത അസ്ലം തിരൂരിന് മേയർ ഉപഹാരം നല്കി.
ഉദ്ഘാടനത്തിന് മുന്നോടിയായി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ചാംപ്യൻഷിപ് ഗ്രൗണ്ടിലേക്ക് വർണശബളമായ ഘോഷയാത്രയും നടന്നു.ആദ്യ ബാച്ച് ൽ 2 സെറ്റ് കളിയിൽ 16 – 13 പോയിന്റ് വിയറ്റ്നാം ടീം പരാജയപ്പെടുത്തി ഫ്രാൻസ് വിജയിയായി.രണ്ടാം മാച്ചിൽ 2 സെറ്റ് കളിയിൽ 16 – 4 പോയിന്റ് ന് നേപ്പാളിനെ പരാജയപ്പെടുത്തി റൂമാനിയ വിജയിയായിരണ്ടാം മാച്ചിൽ 2 സെറ്റ് കളിൽ 17-15 ന് ബംഗ്ലാദേശിനെ പരാജയപെടുത്തി യു എ ഇ വിജയിച്ചു.ഞായറാഴ്ച സമാപിക്കും


Reporter
the authorReporter

Leave a Reply

error: Content is protected !!