കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി കോഴിക്കോട് വെള്ളിമാട്കുന്ന് ജെൻഡർ പാർക്കിൽ 19 ന് ഞായാഴ്ച ഏകദിന വനിത ശില്പശാല സംഘടിപിക്കുന്നു. രാവിലെ 10 ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സി പി അബൂബക്കർ അധ്യക്ഷത വഹിക്കും.
4 സെഷനുകളിൽ എഴുത്തുകാരികളായ ലതാ ലക്ഷ്മി – കഥയിലെ സ്ത്രീയും സമൂഹവും . സ്ത്രീക്ക് ഒരു ഭാഷയുണ്ടോ ? ഡോ.ആർ രാജശ്രീ, മലയാളത്തിലെ സ്ത്രീ കവിത – ഡോ. റോഷ്ണി സ്വപ്ന, അരങ്ങിലെ സ്ത്രീ സജിത മഠത്തിൽ എന്നിവർ പ്രഭാഷണം നടത്തും. നേരത്തെ റജിസ്ട്രർ ചെയ്ത കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള എഴുത്തുകാരികളും എഴുതിത്തുടങ്ങുന്നവരും ഉൾപ്പടെ 100 വനിതകൾ പങ്കെടുക്കും.
സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ ‘സമം’ – സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം എന്ന പദ്ധതിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി, ദർശനം സാംസ്കാരിക വേദിയുടെ സഹകരണത്തോടെയാണ് ഏകദിന ശില്പശാല നടത്തുന്നത്.
കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ ശാലിനി. ദർശനം ലൈബ്രേറിയൻ വി.ജുലൈന. ദർശനം സെക്രട്ടറി എം. എ ജോൺസൺ, കോർഡിനേറ്റർ കെ പി ജഗന്നാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.