Local News

കനാലിലേക്കു ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു


കൊച്ചി: ചോറ്റാനിക്കരയില്‍ ബൈക്ക് കനാലിലേക്കു മറിഞ്ഞ് യുവതി മരിച്ചു. ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൂടെയുണ്ടായിരുന്ന ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ബൈക്കില്‍ സഞ്ചരിച്ച ഇവര്‍ കനാലില്‍ വീണ് അപകടത്തില്‍ പെട്ട് കിടക്കുന്നത് നാട്ടുകാര്‍ കാണുന്നത്. ഇന്നലെ രാത്രിയാവാം അപകടം നടന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം.


Reporter
the authorReporter

Leave a Reply