Friday, December 27, 2024
EducationLatest

ജെഇഇ മെയിന്‍സില്‍ മികച്ച വിജയവുമായി ആകാശ് വിദ്യാര്‍ഥികള്‍


കോഴിക്കോട്: ജെ.ഇ.ഇ മെയിന്‍സ് ആദ്യപാദത്തില്‍  99 ശതമാനത്തിലേറെ മാര്‍ക്ക് നേടി കോഴിക്കോട് ആകാശിലെ സനാഹ് റഹിമാനും ഭരത് സജീവും. സനാഹ് റഹിമാന് 99.48 ശതമാനം മാര്‍ക്ക് ലഭിച്ചപ്പോള്‍ ഭരത് സജീവിന് 99.38 ശതമാനം ലഭിച്ചു. ഐഐടി, ജെഇഇ പരിശീലനത്തിനുള്ള ആകാശ് ബൈജൂസിലെ ദ്വിവര്‍ഷ ക്ലാസ് റൂം വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ആശയങ്ങള്‍ മനസിലാക്കിയുള്ള പരിശ്രമവും വ്യക്തമായ പഠന സമയക്രമവുമാണ് മികച്ച വിജയത്തിലെത്താന്‍ സഹായിച്ചതെന്നും അതിന് ആകാശ് ബൈജൂസില്‍ നിന്നുള്ള പരിശീലനം ഏറെ ഗുണം ചെയ്തതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

രാജ്യത്തുടനീളം 9 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ  പ്രവേശന പരീക്ഷയാണ് ജെഇഇ മെയിന്‍സ്. വിജയികള്‍ക്ക് രാജ്യത്തെ പ്രമുഖ ഐ.ഐ.ടികളിലും എന്‍.ഐ.ടി.കളിലും കേന്ദ്രസര്‍ക്കാര്‍ കോളേജുകളിലും പ്രവേശനം ലഭിക്കും. ലോകത്തിലെ തന്നെ മത്സരപരീക്ഷകളില്‍ ഏറെ ബുദ്ധിമുട്ടുള്ളവയിലൊന്നാണ് ജെഇഇ മെയിന്‍സ്. വിദ്യാര്‍ത്ഥികളുടെ മാതൃകപരമായ നേട്ടത്തിന് ആകാശ് ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി  അഭിനന്ദനങ്ങള്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply