കോഴിക്കോട് : സാമ്പത്തിക പ്രയാസം നേരിടുന്ന അംഗപരിമിതർക്ക് നൽകുന്നതിനായി റോട്ടറി ക്ലബ്ബ് സൈബർ സിറ്റിയുടെ നേതൃത്വത്തിൽ വീൽ ചെയർ കൈമാറി.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. റോട്ടറി ക്ലബുകളുടെ പ്രവർത്തനം നിർദ്ധന കുടുംബങ്ങൾക്ക് ആശ്വാസമെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. റോട്ടറി ക്ലബ്ബ് എന്നാൽ കരുതലിന്റെ അടയാളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റർനാഷണൽ 3204 ന്റെ പദ്ധതിയായ വീൽചെയർ വിതരണം പാലിയേറ്റീവ് കെയർ അസോസിയേഷൻ റസിഡൻസ് അസോസിയേഷൻ തുടങ്ങിയ ഇരുപതോളം സന്നദ്ധ സംഘടനകൾക്കാണ് കൈമാറിയത്. അഡ്വക്കേറ്റ് കെ രാധാകൃഷ്ണൻ റോട്ടറി അസി.ഗവർണർ എം എം ഷാജി , സെക്രട്ടറി മുഹമ്മദ് യാസിർ എന്നിവർ സംസാരിച്ചു. സന്നാഫ് പാലക്കണ്ടി സ്വാഗതവും സി എസ് സവീഷ് നന്ദിയും പറഞ്ഞു.