General

ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ’; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍


തൃശൂര്‍: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദന്‍. സംഘാടകനായി സഹകരിക്കുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിദാനന്ദന്‍ അറിയിച്ചത്.

നേരത്തെ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് പദവികള്‍ ഒഴിവാക്കാനും പൊതുജീവിതം അവസാനിപ്പിക്കാനും സച്ചിദാനന്ദന്‍ തീരുമാനിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു. ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. ഞാന്‍ സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി… ഇംഗ്ലിഷിലും മലയാളത്തിലുമായി വിവിധ പ്രസാധകര്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്ന എല്ലാ എഡിറ്റിങ് ജോലികളില്‍നിന്നും ഒഴിയുന്നു.


Reporter
the authorReporter

Leave a Reply