കൽപ്പറ്റ: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീഷണി ഉയർന്നിരിക്കുകയാണെന്നും, വഖഫ് നിയമത്തിൻ്റെ പേരിൽ വഖഫ് ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വഖഫ് ഭീകരത സംസ്ഥാന വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിലും,വഖഫ് ബോർഡ് ഭീഷണി ഉയർത്തിയിരിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുടിയിറക്ക് ഭീഷണി വഖഫ് ഉയർത്തിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ ദേശത്തുള്ള ഹയാത്തുൾ ഇസ്ലാം ജമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറി അൻവറിൻ്റെയും, ഭാരവാഹികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് സാധാരണ കൃഷിക്കാർക്ക് നേരെ
കുടിയിറക്ക് ഭീഷണി ഉയർത്തി നോട്ടീസ് നൽകിയിരിക്കുന്നത്. കൃഷ്ണദാസ് പറഞ്ഞു
നിലവിൽ തവിഞ്ഞാലിലെ ജനങ്ങൾക്ക് നേരെ ഏത് ജമാഅത്ത് കമ്മിറ്റിക്കും പരാതി കൊടുക്കാൻ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമാധാനപരമായി, അവരവരുടെ ഭൂമിയിൽ ജീവിക്കുന്ന സാധാരണ കർഷക തൊഴിലാളികൾക്ക് ഒരു സുപ്രഭാതത്തിൽ കുടിയൊഴിയേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല. സാധാരണക്കാരുടെ സ്വത്തിനും ജീവനും വഖഫ് ഭീഷണിയാണ്. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു
വയനാട്ടിലും മുനമ്പത്തും മാത്രമല്ല വഖഫ് വെല്ലുവിളി കേരളമാകെ വ്യാപിക്കാൻ പോവുകയാണ്. വഖഫ് നിയമത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വഖഫ് ഭീകരതയ്ക്കൊപ്പമാണ് പിണറായി വിജയനും പ്രതിപക്ഷ നേതാവും. ജമാഅത്തുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് പിണറായി വിജയനും, പ്രതിപക്ഷ നേതാവും, കുഞ്ഞാലിക്കുട്ടിയും രക്ഷപ്പെട്ടേക്കാം. എന്നാൽ സാധാരണക്കാരായ ഹൈന്ദവർക്കും , ക്രൈസ്തവർക്കും ഭീകരതയിൽ നിന്നും രക്ഷയില്ല. കേരളത്തെ ഒരു വംശഹത്യയിലേക്ക് ഈ വഖഫ് ഭീകരത കൊണ്ടു ചെന്നെത്തിക്കും. വഖഫ് ഭീകരതയ്ക്കൊപ്പം നിൽക്കാനാണ് കോൺഗ്രസ് പാർട്ടിയും സി.പിഎമ്മും ശ്രമിക്കുന്നത്. വഖഫ് ഭീകരതയിൽ പ്രിയങ്ക വദ്രയും ,എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്കും നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു