Tag: pk krishnadas

Politics

മുസ്ലിം തീവ്രവാദ സംഘടനകൾക്കെതിരായ സി.പി.എം നിലപാടിൽ ആത്മാർഥതയില്ല: പി.കെ കൃഷ്ണദാസ്

കോഴിക്കോട് : വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ്റെ പ്രസ്താവന തികഞ്ഞ കാപട്യമാണ്. മുൻകാല തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ തീവ്ര സംഘടനകളുടെ വോട്ടുബാങ്ക് സി.പി.എം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം മുൻക്കൈയ്യെടുത്ത് നടപ്പാക്കിയ പൊന്നാനി പരീക്ഷണം വിദൂരചരിത്രത്തിൽ പോലുമല്ല.മുക്കം ഉൾപ്പെടെയുള്ള നഗര സഭകളിൽ സി.പി.എം – വെൽഫെയർ പാർട്ടി പരീക്ഷണം നിലനിന്നിരുന്നു.മുസ്ലിം വർഗീയ ശക്തികളെ […]

Politics

മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരത; സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും: പി കെ കൃഷ്ണദാസ്

കൽപ്പറ്റ: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീഷണി ഉയർന്നിരിക്കുകയാണെന്നും, വഖഫ് നിയമത്തിൻ്റെ പേരിൽ വഖഫ് ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വഖഫ് ഭീകരത സംസ്ഥാന വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിലും,വഖഫ് ബോർഡ് ഭീഷണി ഉയർത്തിയിരിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുടിയിറക്ക് ഭീഷണി വഖഫ് ഉയർത്തിയിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ ദേശത്തുള്ള ഹയാത്തുൾ ഇസ്ലാം […]

General Politics

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുക്കണം: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ ലൈംഗീകാതിക്രമം ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങള്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. 18 വയസ്സില്‍ താഴെ പ്രയമുള്ള വര്‍ക്ക് പീഡനം ഏറ്റെങ്കില്‍ പരാതിക്കാരില്ലെങ്കിലും പോക്‌സോ പ്രകാരം കേസടുക്കാം. ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ അധികാരമുണ്ടായിട്ടും കേസെടുക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം പൂഴ്തിവച്ചു. പോക്‌സോ കേസുകളെ സംബന്ധിച്ച് അറിവുണ്ടായിട്ടും മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ എല്ലാവിവരങ്ങളും അറിഞ്ഞിട്ടും മറച്ചുവച്ച മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. […]

Politics

പൂതലിച്ച സി.പി.എം ഇനി മണ്ണോട് ചേരും: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്:സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ സി.പി.എം പൂതലിച്ച അവസ്ഥയിലാണെന്ന പ്രസ്താവനയിൽ അത്ഭുതപ്പെടാനില്ലെന്നും പൂതലിൻ്റെ അടുത്ത ഘട്ടം മണ്ണാട് ചേരുക എന്നതാണെന്നും. ബി.ജെ. പിക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറി.ബി.ജെ.പിക്ക് ജനപിന്തുണ വർദ്ധിച്ചു കൊണ്ടിരിക്കുന്നത് പാർട്ടി ഗ്രാമങ്ങളിൽ നിന്നാണെന്നും സി.പി.എമ്മിൽ ചോർച്ചയുണ്ടായത് മേൽക്കുരയിലല്ല മറിച്ച് അടിത്തറയിലാണ്. അതുകൊണ്ട് തന്നെ സി.പി.എമ്മിൻ്റെ ശക്തികേന്ദ്ര ങ്ങളിൽ ബി.ജെ.പിയുടെ ബൂത്ത്തല പ്രവർത്തനങ്ങൾ സജീവമാക്കി മുന്നോട്ട് പോകുമെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. മാരാർജി ഭവനിൽ ബി.ജെ.പി ജില്ലാ […]

General

ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യോഗ ഇന്ന് ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങളും ഏറ്റെടുത്തതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം; പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യോഗ ഇന്ന് ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങളും ഏറ്റെടുത്തതിൽ ഓരോ ഭാരതീയനും അഭിമാനിക്കാമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിന് മാത്രമല്ല മനസ്സിനും സന്തോഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന വ്യായാമമായി യോഗ മാറി. രാഷ്ട്ര പുരോഗതിക്കായാണ് നരേന്ദ്ര മോദി സർക്കാർ യോഗക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്. “അവനവനും സമാജത്തിനും വേണ്ടി യോഗ” എന്ന മഹത്തായ സന്ദേശമാണ് ഇത്തവണ യോഗാ ദിനത്തിന് നൽകിയിരിക്കുന്നത്. ശാരീരികവും മാനസ്സികവുമായ പുനരുജ്ജീവനത്തിന് സമർപ്പിത […]

General

കെ-റൈസ് ഇറക്കുമതിക്ക് പിന്നിൽ കോടികളുടെ അഴിമതി: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കെ-റൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറഞ്ഞ കർണാടക […]

General Politics

ഇടതുവലതു മുന്നണികളെ വിജയിപ്പിക്കാന്‍ സംസ്ഥാനത്ത് തീവ്രവാദ കണ്‍സോര്‍ഷ്യം രൂപം കൊണ്ടു: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: ഇടതുവലതു മുന്നണികളെ വിജയിപ്പിക്കാന്‍ സംസ്ഥാനത്ത് തീവ്രവാദസംഘടനകളുടെ കണ്‍സോര്‍ഷ്യം രൂപം കൊണ്ടതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരംകരീമിനും വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുമാണ് പിന്തുണ. മറ്റ് 18 മണ്ഡലങ്ങളിലും ഈ സഖ്യം നിലവില്‍ വരാന്‍ പോകുന്നു. തൃശൂരിലേക്ക് മുരളീധരനെ മാറ്റിയത് തീവ്രവാദസംഘടനകളുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും മുരളീധരന്‍ തീവ്രവാദ സംഘടനയുടെ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയെന്നും കൃഷ്ണദാസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് സംസ്ഥാനത്ത് നിലവില്‍ […]

Nano News  @2026. All Rights Reserved.