GeneralLatestPolitics

വഖഫ് ആക്ഷൻ കൗൺസിൽ ബഹുജന കൺവെൻഷൻ ജനു:15ന്


കോഴിക്കോട്:അന്യാധീനമാക്കപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കപ്പെടുന്നതിന് പൊതു സമൂഹത്തിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു വരേണ്ടതുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ. ഇക്കാര്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വഖഫ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനു; 15 ശനിയാഴ്ച 3 മണിക്ക് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിക്കും.വഖഫ് ഹജ്ജ് സ്പോർട്സ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ മുഖ്യപ്രഭാഷണം നടത്തും. ഉമർ ഫൈസി മുക്കം, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, പ്രൊഫ. എ.പി അബ്ദുൽ വഹാബ്, അഡ്വ. പി.എം സഫറുളള എന്നിവർ പ്രസംഗിക്കും. വഖഫ് ബോർഡ് അംഗങ്ങൾ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

കോടിക്കണക്കിൽ രൂപയുടെ വഖഫ് സ്വത്തുക്കൾ സംസ്ഥാനത്ത് അന്യാധീനപ്പെട്ടിട്ടുണ്ട്. പതിനൊന്നായിരം ഏക്കർ ഭൂമിയെങ്കിലും അന്യാധീനപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യപ്പെടുന്നതിലും ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വഖഫ് ബോർഡിന്റെ മുമ്പിൽ ഇത് സംബന്ധ മായി നൂറുകണക്കിൽ പരാതികൾ എത്തിയിട്ടുമുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻകൈയ്യോടെ നടന്നുവരുന്ന വഖഫ് സർവ്വേ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടുന്നതിനും,അന്യാധീനമാക്കപ്പെട്ടവ വീണ്ടെടുക്കുന്നതിനും ഏറെ സഹായകരമാണ്, എന്നാൽ,ഈ നീക്കം തടയുന്നതിന് ഒരു വിഭാഗമാളുകൾ ദുരുപദിഷ്ഠിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാരിനെതിരെ തെറ്റായ പ്രചരണങ്ങൾ നടത്തുകയും സാമുദായിക വികാരം ഇളക്കിവിടാൻ ശ്രമിക്കുകയുമാണെന്നും പി.ടി.എ റഹീം സൂചിപ്പിച്ചു.
പ്രൊഫ. എ.പി അബ്ദുൽ വഹാബ് ,എൻ.കെ അബ്ദുൽ അസീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply