കോഴിക്കോട് : കാൽ നട യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി നഗരം കേന്ദ്രീകരിച്ച് രൂപീകരിച്ച കൂട്ടായ്മ വാeക്കർസ് കാലിക്കറ്റിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ – സ്പോർട്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർഴ്സൺ സി രേഖ ഉദ്ഘാടനം ചെയ്തു.
വാക്കേഴ്സ് കാലിക്കറ്റ് പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പവ്വർ ലിഫ്റ്റിങ് മാസ്റ്റേഴ്സ് ഏഷ്യൻ സിൽവർ മെഡൽ കരസ്ഥമാക്കിയ ടി ജെ മാത്യുവിനെ ആദരിച്ചു. മുരളീധരൻ ഗുരിക്കൾ, ഷംസു പൂക്കട്ട്, പൊതായ പ്രകാശ് എന്നിവർ പ്രസംഗിച്ചു. അബ്ദുൾ റഫീഖ് സ്വാഗതവും ബി കെ മൻസൂർ നന്ദിയും പറഞ്ഞു.