കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാംപെയിന്‍റെ ഭാഗമായുളള ബിജെപിയുടെ തിരംഗയാത്രകള്‍ ആരംഭിച്ചു. ജില്ലയില്‍ 13 കേന്ദ്രങ്ങളിലാണ് തിരംഗയാത്രകള്‍ സംഘടിപ്പിക്കുന്നത്.നന്തി ബസാര്‍ മുതല്‍ കൊയിലാണ്ടി വരെ നടന്ന തിരംഗയാത്ര ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായ് ഉച്ചത്തില്‍ ശബ്ദമുയരണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. പാലസ്തീൻ ഐക്യദാര്‍ഢ്യറാലികള്‍ നടത്താന്‍ മത്സരിച്ചവരാരും ബംഗ്ലാദേശിലെ ന്യൂനപക്ഷള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വി.കെ.സജീവന്‍ പറഞ്ഞു.രാജ്യത്തിന്‍റെ ഐക്യവും,അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുളള സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ(എല്ലാ വീടുകളിലും പതാക) ക്യാംപെയിന്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കുന്ന ദേശീയതയുടെ ഉത്സവമായി മാറിയെന്നും സജീവന്‍ പറഞ്ഞു.
ബേപ്പൂര്‍ അരീക്കാട് മുതല്‍ രാമനാട്ടുകര വരെ നടന്ന തിരംഗയാത്ര സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്,എലത്തൂര്‍ കുമാരസ്വാമി മുതല്‍ കക്കോടി വരെ നടന്ന തിരംഗയാത്ര സംസ്ഥാന വൈസ്പ്രസിഡന്‍റ് വി.വി.രാജന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വിഭജന സ്മൃതി സദസ്സ് 14ന്
സി.കെ.പത്മനാഭന്‍ഉദ്ഘാടനം ചെയ്യും
ഭാരതവിഭജനത്തിന്‍റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 14ന് വൈകീട്ട് ബിജെപിയുടെ നേതൃത്വത്തില്‍ മൗനജാഥയും സ്മൃതിസദസ്സും സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് കോഴിക്കോട് പുതിയ ബസ്റ്റാന്‍റ് മുതല്‍ പാളയം ജംഗ്ഷന്‍ വരെയാണ് മൗനജാഥ.തുടര്‍ന്ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിഭജന സ്മൃതി സദസ്സ് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ ഉദ്ഘാനം ചെയ്യുമെന്നും വി.കെ.സജീവന്‍ അറിയിച്ചു.