കോഴിക്കോട്:സ്വാമി വിവേകാനന്ദൻ്റെ ദർശനവും ആദർശവും രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ എന്നും പ്രചോദനവും വഴികാട്ടിയുമാണെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് മുൻ ജോ. സെക്രട്ടറി ടി എച്ച് വത്സരാജ് പറഞ്ഞു.
വിവേകാനന്ദ സ്റ്റഡി സർക്കിൾ ഹോട്ടൽ അളകാപുരിയിൽ വെച്ച് സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. അഡ്വ. കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി. പിടി വിപിൻദാസ്,
അഡ്വ. അരുൺ ജോഷി, ഗിരീഷ് വി ഗോപാൽ, സി പി സുരേഷ് ബാബു, പി കെ സബീഷ്,എൻ ആർ പ്രതാപൻ, മിഥുൻ ചെറോട്ട്, പി എം ശ്യാംലാൽ, എംടി പ്രബിത, രാജൻ വടകര, എസ് എം രാജേഷ് എന്നിവർ പ്രസംഗിച്ചു.










