Saturday, November 23, 2024
Art & CultureCinemaGeneralLatest

അവസാന ഈണത്തിലും; ഗൃഹാതുരത്വമുണർത്തുന്ന കസ്തൂരി മണം ഒളിപ്പിച്ച് അർജ്ജുനൻ മാസ്റ്റർ


സംഗീതാസ്വാദകർക്ക് കസ്തൂരി മണക്കുന്ന ഒരു പിടി ഈണങ്ങൾ സമ്മാനിച്ച് മാഞ്ഞു പോയ മലയാളത്തിന്റെ പ്രിയ സംഗീതകാരൻ എം കെ അർജ്ജുനൻ മാസ്റ്റർ അവസാനമായി ഈണമിട്ട കുമാർ നന്ദ സംവിധാനം നിർവ്വഹിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രത്തിലെ ഗാനത്തിലും ഗൃഹാതുരതയുടെ കസ്തൂരി മണമുണ്ട്. രാജീവ് ആലുങ്കൽ രചിച്ച മുത്താരം കുന്നിലെ… എന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ മനം കവർന്നു.

ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ മാസ്റ്റർ. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയത്. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് 2017 ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി മാസ്റ്റർ ഈണമിട്ട നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മകൾ സമ്മാനിച്ച് ഇപ്പോഴും നമുക്കിടയിലുണ്ട്.

എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച ” വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” ഡിസംബർ 17 – നാണ് തീയേറ്ററുകളിലെത്തുന്നത് കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ഒരു കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ .

ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ , റോഷ്നിമധു , എകെഎസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്കുമാർ , ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവരാണ് അഭിനേതാക്കൾ.

ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി , വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ടസ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .


Reporter
the authorReporter

Leave a Reply