climatGeneralLatest

കൊച്ചിയിൽ വെള്ളക്കെട്ട്; പലയിടത്തും ഗതാഗത തടസ്സം


കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ തുടങ്ങിയ തോരാത്ത മഴയില്‍ നഗരത്തില്‍ പലഭാഗത്തും വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

വെറ്റില, സൗത്ത്, കടവന്ത്ര, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. കളമശ്ശേരി മൂലേപ്പാടത്ത് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. പാലാരിവട്ടം ഭാഗത്തെ ഇടറോഡുകളും വെള്ളത്തിലായി. കൂടാതെ ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ മഴയാണ് തുടരുന്നത്. കോഴിക്കോട്,മലപ്പുറം തൃശൂർ ജില്ലകളിൽ വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.
പന്തീരാങ്കാവിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. മണക്കടവ് മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത് . മിന്നലിൽ വീടിലെ വയറിങ് കത്തിയാണ് തീ . പടർന്നു പിടിച്ചത്. പ്രധാന രേഖകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു പോയി. മീഞ്ചന്ത അഗ്നി സംരക്ഷാ എത്തിയാണ് തീ അണച്ചത്.

അതേസമയം വരും ദിവസങ്ങളിലും കേരളത്തിലുടനീളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് യെല്ലോ അലര്‍ട്ടുള്ളത്.


Reporter
the authorReporter

Leave a Reply