കോഴിക്കോട്: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച രജിത കുരുവട്ടൂരിന്റെ കഥകളുടെയും കവിതകളുടെയും സമാഹാരമായ വയല്‍മീന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രന് നല്‍കി എഴുത്തുകാരന്‍ ഗുലാബ്ജാന്‍ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ചന്ദ്രന്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എ. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് പുസ്തക പരിചയം നടത്തി. പുരോഗമന കലാസാഹിത്യ സംഘം, കുരുവട്ടൂരിലെ ഇം.എം.എസ്. സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ മീന, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷിനു, കുമ്മങ്ങോട്ടുതാഴം ഇം.എം.എസ്. വായനശാലാ സെക്രട്ടറി സി.ടി. ബിനോയ്, പു.ക.സ. കക്കോടി മേഖലാ സെക്രട്ടറി ദിനേശ് നടുവല്ലൂര്‍, കുരുവട്ടൂര്‍ യൂനിറ്റ് സെക്രട്ടറി പി. സുധീഷ്, പ്രസിഡന്റ് വി.കെ. റിനേഷ്, എഴുത്തുകാരന്‍ മാധവന്‍ പയമ്പ്ര, പി. അപ്പുക്കുട്ടന്‍, എ. രതീഷ് ബാബു, രജിത കുരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.പെൻഡൻ്റുകൾ, ചോക്കറുകൾ, chain necklace എന്നിവ പോലുള്ള ജനപ്രിയ സ്ത്രീകളുടെ നെക്ലേസുകൾ വാഗ്ദാനം ചെയ്യുന്നു. ഏത് അവസരത്തിനും അനുയോജ്യമായ വിവിധതരം ലോഹങ്ങളിലും രത്നങ്ങളിലും ആഭരണങ്ങൾ വാങ്ങുക
സുദീപ് തെക്കേപ്പാട്ട്
ന്യൂസ് കേരള ദിനപത്രം
9744117700