വടകര: കാക്കുനിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. തീക്കുനി സ്വദേശി എൻ പി. ജിതിൻ (23)ആണ് മരിച്ചത്. 3 പേർക്ക് പരിക്കുണ്ട്. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ വിജീഷ്, അജീഷ്, ജിഷ്ണു എന്നിവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിൻ്റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചുമരിൻ്റ തേപ്പിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. സ്ലാബ് ഇവരുടെ ദേഹത്തേക്ക് പൊട്ടിവീഴകയായിരുന്നു.