Tuesday, October 15, 2024
LatestLocal News

ബീഹാർ സ്വദേശിനിയായ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കകം കാക്കൂർ പോലീസിന്റെ പിടിയിലായി


കാക്കൂർ: ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ തൊഴിലാളിയായ ബീഹാർ സ്വദേശിനിയെ കടന്നാക്രമിച്ചു ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പ്രതി നന്മണ്ട പാവണ്ടൂർ സ്വദേശി കൈതയിൽ അനീഷ് (29) കാക്കൂർ പോലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയോടെ കാക്കൂർ പൊക്കുന്ന് മലയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത് .പൊക്കുന്ന് മലയിൽ പുല്ലരിയാനായി ഭർത്താവിനോടൊപ്പം  എത്തിയ ബീഹാർ സ്വദേശിനിയെ നാട്ടുകാരനായ പ്രതി പുല്ലരിയാൻ കത്തിവേണമെന്നാവശ്യപ്പെട്ടു തന്ത്രത്തിൽ യുവതിയുടെ കയ്യിൽ നിന്നും കത്തി കൈക്കലാക്കിയ ശേഷം പുറകിൽ നിന്നും അടിച്ചു വീഴ്ത്തി യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബലാൽസംഗം ചെയ്യാൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ യുവതി ശക്തമായ രീതിയിൽ പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ കുറച്ചകലെ നിൽക്കുകയായിരുന്ന യുവതിയുടെ ഭർത്താവും സഹായിയും ഓടി വരുന്നതുകണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. വർഷങ്ങളായി ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ ജോലിചെയ്യുന്ന ഭർത്താവിന് പ്രതി നാട്ടുകാരനാണെന്നു മനസ്സിലാക്കുകയും തുടർന്ന് കാക്കൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ച ഉടനെ തന്നെ കാക്കൂർ ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രതിയെ തിരിച്ചറിയാൻ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി അന്നേ ദിവസം വൈകുന്നേരത്തോടെ തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു ഒളിവിൽ പോകുകയായിരുന്നു.  തുടർന്ന് രാത്രിയോടെ കാക്കൂർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേഗ അന്വേഷണ സംഘം പൊക്കുന്ന്‌ മലയിലുടനീളം വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ അത്യധികം ദുർഘടമായ നടവഴിപോലുമില്ലാത്ത മലഞ്ചേരുവിലെ ഷെഡിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയ സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയെടുക്കുകയായിരുന്നു.
      കാക്കൂർ ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ കാക്കൂർ എസ് ഐ അബ്ദുൽസലാം, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗമായ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്‌ റിയാസ്, സിപിഒ സുബിജിത്ത് എന്നിവരടങ്ങിയ അന്വേഷണ  സംഘമാണ് പ്രതിയെ പിടികൂടിയത്.

Reporter
the authorReporter

Leave a Reply