Sunday, December 22, 2024
LatestLocal News

വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.


കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയും കണ്ണൂർ എയറോസീസ് ഏവിയേഷൻ സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരം പ്രഖ്യാപിച്ചു.

പ്രതിഭാ പുരസ്കാരങ്ങൾക്ക് ചലച്ചിത്ര നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനും, നടനും സംവിധായകനും എഴുത്തുകാരനുമായ വിനോദ് കോവൂരും, പൂച്ചാക്കൽ ഷാഹുൽ, തെച്ചിലോട്ട് നാരായണൻ എന്നിവർ അർഹരായി.

പ്രതിഭാ പുരസ്കാര ജേതാക്കൾക്ക് 10,000  രൂപയും ശിൽപവും നൽകും.

സാഹിത്യ പുരസ്കാരങ്ങൾക്ക് ശാന്ത രാമചന്ദ്ര, നാസർ മുതുകാട്, സുദീപ് തെക്കേപ്പാട്ട്, കെ കെ ജയരാജൻ, ഷാജി പട്ടിക്കര, ജാസ്മിൻ സമീർ എന്നിവരും അർഹരായി.

5000 രൂപയും ശിൽപവുമാണ് സാഹിത്യ പുരസ്കാരം.

വൈക്കം മുഹമ്മദ് ബഷീറിൻറെ ബാല്യകാലസഖിയെ ആസ്പദമാക്കി വിനോദ് കോവൂർ സംവിധാനം ചെയ്ത രാജകുമാരി എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ച സി.റ്റി. കബീറിനെയും ആരതി നമ്പൂതിരിയെയും ചടങ്ങിൽ ആദരിക്കും.


Reporter
the authorReporter

Leave a Reply