Tuesday, October 15, 2024
LatestLocal News

ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവം ഇത്തവണയും ചടങ്ങുകൾമാത്രമായി നടക്കുന്നു. പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് നടന്നു.


ആരതി ജിമേഷ്

കടലുണ്ടി: ഈവർഷത്തെ കടലുണ്ടി വാവുത്സവം, കോവിഡ് സാഹചര്യം പരിഗണിച്ച് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ഉത്സവച്ചടങ്ങുകൾ മാത്രമായി നടത്തപ്പെടുന്നു. , വെള്ളിയാഴ്ച്ച നടന്ന പേടിയാട്ടുകാവിലെ ആദ്യകൊടിയേറ്റിനും, ഞായറാഴ്ച്ച കുന്നത്ത് തറവാട്ടിൽ നടന്ന കൊടിയേറ്റിനും, ഇന്ന് ജാതവൻ കോട്ടയിലെ ജാതവൻ പുറപ്പാടിന്റെ ചടങ്ങുകളിലും ഭക്തജനസാന്നിധ്യം നിയന്ത്രിച്ചു.
കടലുണ്ടി വാവുൽസവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ജാതവൻ പുറപ്പാടിന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മണ്ണുർ ജാതവൻ കോട്ടയിൽ നിന്ന് തുടക്കമായി. ജാതവന്റെ ഊര് ചുറ്റലിന് ശേഷം വ്യാഴാഴ്ച്ച വാവുദിവസം വാക്കടവിൽ ദേവിയുമായി കണ്ടുമുട്ടി. സർവ്വവാഭരണ വിഭൂഷിതയായ ദേവിയോടൊപ്പം മകൻ ജാതവൻ തിരിച്ചെഴുന്നള്ളും. കുന്നത്ത് തറവാട്ടിലെ മണിത്തറയിലെത്തിയും, പടകാളിത്തല്ല് ആസ്വദിച്ചും, പിന്നീട് കറുത്തങ്ങാട്ട് തറവാട്ടിലെത്തി വൈകിട്ടോടെ പോടിയാട് കാവിലേക്ക് എഴുന്നള്ളും, പോടിയാട് കാവിൽ നടക്കുന്ന കുടി കൂട്ടൽ ചടങ്ങിന് ശേഷം ജാതവൻ മണ്ണൂലെ ജാതവൻ കോട്ടയിലേക്ക് മടങ്ങും.ഇതോടെ വാവുൽസവത്തിന് സമാപനമാവും, ഒപ്പം ഉത്തര മലബാറിലെ ക്ഷേത്രാൽസവങ്ങൾക്ക് തുടക്കം കുറിക്കും.
വാവുത്സവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പേടിയാട്ട് ക്ഷേത്രത്തിന്റെ കിലോ മീറററോളം നീളത്തില്‍ റോഡിൻ്റെ ഇരുവശങ്ങളിലുമായി കച്ചവടക്കാർ സ്ഥാനം പിടിക്കാറുണ്ട്. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കച്ചവടങ്ങൾക്കും മറ്റും ആഘോഷ അലങ്കാരങ്ങൾക്കും റോഡരികിൽ അനുവാദമില്ല കടലുണ്ടിക്കാർക്കും, ഉൽസവ പ്രേമികൾക്കും ഏറെ പ്രീയപ്പെട്ട വാവുൽസവം ഇത്തവണയും കോവിഡ്നിയന്ത്രണങ്ങളാൽ ചടങ്ങുകൾ മാത്രമായി നടത്തുമ്പോൾ നിരാശയിലാണ് പലരും.


Reporter
the authorReporter

Leave a Reply