Latest

ഉറൂബ് കഥാപുരസ്‌കാരം ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയ്ക്ക്

Nano News

കോഴിക്കോട്: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ഉറൂബിന്റെ സ്മരണാര്‍ഥം ഉത്തര കേരള കവിത സാഹിത്യവേദി ഏര്‍പ്പെടുത്തിയ ഉറൂബ് കഥാപുരസ്‌കാരത്തിന് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന അര്‍ഹനായി. ‘എന്റെ വീട് പൊള്ളയാണ്’ എന്ന കഥാസമാഹാരമാണ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയെ ഉറൂബ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 26ന് വൈകീട്ട് മൂന്നിന് കണ്ണൂര്‍ സേവാഭാരതി ഹാളില്‍ നടക്കുന്ന ഉറൂബ് അനുസ്മരണ സാഹിത്യസമ്മേളനത്തില്‍ വച്ച് കേരള സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളി സമ്മാനിക്കും. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ബഹറിന്‍ കെ.എം.സി.സി ഭാരവാഹിയായിരുന്ന ഉസ്മാന്‍ ഒഞ്ചിയം ഒരിയാന വടകര ഒഞ്ചിയം സ്വദേശിയാണ്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് ‘എന്റെ വീട് പൊള്ളയാണ്’ കഥാസമാഹാരത്തിന്റെ പ്രസാധകര്‍


Reporter
the authorReporter

Leave a Reply