Friday, December 27, 2024
LatestPolitics

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തി .


കോഴിക്കോട്.: വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കേന്ദ്ര വാര്‍ത്താവിതരണ-യുവജനകാര്യ-കായിക വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ കോഴിക്കോട്ടെത്തി.രാവിലെ 7.30ന് ഹൈദരാബാദില്‍ നിന്ന് കരിപ്പൂരിലെത്തിയ മന്ത്രിയെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ്റെ നേതൃത്വത്തിൽ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

യുവമോർച്ച അഖിലേന്ത്യ സെക്രട്ടറി അനൂപ് ആൻ്റണി, ബി.ജെ.പി
സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു,
ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ എന്നിവരും സ്വീകരിക്കാനെത്തി.

രാവിലെ പൈതൃക തെരുവായ മിഠായിതെരുവില്‍(കിഡ്സന്‍ കോര്‍ണര്‍) ശുചീകരണ ത്തൊഴിലാളികളോടൊപ്പം സ്വച്ഛത അഭിയാനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും മഴ കാരണം റദ്ദ് ചെയ്തു. ചാലപ്പുറം കേസരി ഭവനില്‍ ജന്മഭൂമി കോഴിക്കോട് എഡിഷന്‍ ആസ്ഥാന മന്ദിര ഉദ്ഘാടനം,കേസരി ഭവനില്‍ തന്നെ ഉളള പരമേശ്വരം ഹാളില്‍ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ്സ് കമ്യൂണിക്കേഷന്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം, പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഹോട്ടല്‍ ട്രൈപന്‍റയില്‍ സംഘടിപ്പിക്കുന്ന അച്ചടി,ഇലക്ട്രോണിക് മാധ്യമ മാനേജ്മെന്‍റ് സംഗമം, ഉടമകളുമായും,എഡിറ്റര്‍മാരുമായും കൂടിക്കാഴ്ച, ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുളള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) പരിശീലനകേന്ദ്രം സന്ദര്‍ശനം, ഉദ്യോഗസ്ഥരുമായും,കായികതാരങ്ങളുമായുമുള്ള സംവാദം തുടങ്ങിയവയാണ് മറ്റു പരിപാടികൾ..


Reporter
the authorReporter

Leave a Reply