യുകെ ആസ്ഥാനമായ ഇന്റർനാഷണൽ അവാർഡിങ്ങ് ബോഡിയായ IAB (ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പർസ് ) IAAP എന്നിവരുടെ ആദ്യ ഫെല്ലോ മെമ്പർഷിപ്പിന് പ്രമുഖ ചാർട്ടെഡ് അക്കൗണ്ടന്റും, പി എ ഹമീദ് അസോസിയേറ്റ്സ് മാനേജിങ് പാർട്ണറുമായ റാസിഖ് അഹമ്മദ് അർഹനായി. ജൂൺ 22ന്, U.K പാർലിമെന്റിൽ വെച്ച് ഫാബിൻ ഹാമിലിട്ടൻ എംപിയുടെ ആതിഥേയത്തിൽ നടക്കുന്ന ചടങ്ങിൽ റാസിഖ് അഹമ്മദ് ഫെലോ മെമ്പർഷിപ്പ് അവാർഡ് ഏറ്റുവാങ്ങും.
ഫെലോ മെമ്പർഷിപ്പ് ലഭിക്കുന്ന വ്യക്തിയെ രജിസ്റ്റർഡ് ബുക്ക്കീപ്പർ അഥവാ ഇന്റർനാഷണൽ അക്കൗണ്ടന്റ് എന്നാണറിയപ്പെടുക. ലോകത്തുടനീളം ഏതു രാജ്യത്തിന്റെയും, സിസ്റ്റത്തിന്റെയും അക്കൗണ്ടിങ് ചെയ്യാനുള്ള പ്രവീണ്യം നൽകുന്ന സർട്ടിഫിക്കറ്റ് ആണ് IAB യുടെ ഫെലോ മെമ്പർഷിപ്പ്