കോഴിക്കോട് : കേരള സംസ്ഥാന സാംസ്കാരിക വകുപ്പ ഫോക്ക്ലോർ അക്കാദമിയുടെ 2024 വർഷത്തെ അവാർഡിന് അർഹനായി. നാടൻപാട്ട് വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. കുയിലി നാടൻപാട്ട് സംഘത്തിൻ്റെ ചെയർമാനായ യു.ടി. ശ്രീധരൻ കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ സ്വദേശിയാണ്. നാടൻപാട്ട്, നാടകം, കുരുത്തോല ഉല്പന്ന നിർമ്മാണം എന്നീ മേഖലകളിൽ ശ്രദ്ധേയനാണ്. ഒട്ടേറെ വേദികളിൽ നാടൻപാട്ട് അവതരിപ്പിക്കുകയും നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.










