വള്ളിക്കുന്ന്: അന്ധവിശ്വാസവും അനാചാരവുമടക്കമുള്ള സാമൂഹ്യ തിന്മക്കെതിരെ സംശുദ്ധ ജീവിതം കൊണ്ട് പടപൊരുതിയ പോരാളിയായിരുന്നു യു.കലാനാഥനെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പൊതുപ്രവർത്തന രംഗത്ത് മ്യൂലിച്യുതി കൂടിവരികയാണ്. അവിടെയാണ് അദ്ദേഹത്തിൻ്റെ കർമ്മവും ജീവിതവും മാതൃകയാവുന്നത്.
നരബലി അടക്കമുള്ള പ്രാകൃത ആചാരങ്ങൾ പ്രബുദ്ധ കേരളത്തിൽ വീണ്ടും കടന്നുവന്നിരിക്കുന്നു.ഇതിനെയെല്ലാം പ്രതിരോധിക്കാൻ കലാനാഥനും പവനനുമെല്ലാം
മുന്നോട്ട് വെച്ച സന്ദേശങ്ങൾ കേരളീയ സമൂഹം ഏറ്റെടുക്കണമെന്നു കൂടി പന്ന്യൻ പറഞ്ഞു.
സാമൂഹ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആൾഇന്ത്യാ പ്രോഗ്രസീവ് ഫോറം മലപ്പുറം ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് വള്ളിക്കുന്ന് മിയാമി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വെച്ച് യു.കലാനാഥന് സമർപ്പിക്കുകയായിരുന്നു പന്ന്യൻ.
ജില്ലാപ്രസിഡണ്ട്ഡോ.കെ.ആർ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.കെ.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ.എം.കേശവൻ നായർ,കെ.പുരം. സദാനന്ദൻ,അനിൽമാരാത്ത്,
രമേശൻ പാറപ്പുറവർ, റസാക്ക് പയപ്രോട്ട്, വി.പി.സദാനന്ദൻ, കെ.പി.ബാലകൃഷ്ണൻ,അഡ്വ.പുരുഷോത്തമൻ, ശോഭന കലാനാഥൻ, ബാബു പള്ളിക്കര എന്നിവർ സംസാരിച്ചു.
യു.കലാനാഥൻ മറുപടി പ്രസംഗം നടത്തി.
എ.പി.സുധീശൻ സ്വാഗതവും
എം.സി.ശിവദാസൻനന്ദിയും പറഞ്ഞു.