Thursday, December 26, 2024
General

തൃശൂരിൽ രണ്ടു യുവാക്കൾ കുത്തേറ്റ് കൊല്ലപ്പെട്ടു


തൃശൂർ: കൊടകരയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അക്രമിക്കാനെത്തിയ സംഘത്തിലെ അംഗമായിരുന്ന അഭിഷേക് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സൂചന.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്തായ വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലത്തെ സംഭവം എന്നാണ് സൂചന. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് സുജിത്തിനെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.


Reporter
the authorReporter

Leave a Reply