Friday, December 27, 2024
Latest

കോഴിക്കോട്ട് തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപവാസികളല്ല അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്ന് പോകുമ്പോള്‍ പാളത്തിന് സമീപം നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ കോട്ടയം സ്വദേശി സുബൈര്‍ എന്ന സുധീര്‍ ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്ത്. പരിക്ക് ഗുരുതരമാണ്. കല്ലായ് റെയില്‍വേ സ്റ്റേഷനും പാലത്തിനും ഇടയിലായിരുന്നു അപകടം.അപകടത്തില്‍ പെട്ടെവര്‍ നഗരത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണെന്നാണ് വിവരം. ജില്ലയില്‍ അശരണര്‍ക്കായി ഒരുക്കിയ ഉദയം പുനരധിവാസ കേന്ദ്രത്തില്‍ ഇവര്‍ നേരത്തെ താമസിച്ചിരുന്നതായും പൊലീസിന് വിവരമുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി.


Reporter
the authorReporter

Leave a Reply