Latest

രാജ്യത്തിന്റെ മത നിരപേക്ഷത തകരരുതെന്ന് സ്മൃതി സദസ്സ്


കോഴിക്കോട് : ഇന്ത്യയുടെ മത നിരപേക്ഷത തകർക്കാനുള്ള നീക്കങ്ങൾ അപകടകരമാണെന്ന് കോഴിക്കോട് വിചാരവേദി സംഘടിപ്പിച്ച ‘ അഭിമാനം, മതേതര ഇന്ത്യ ‘ വിഷയത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സ്മൃതി സദസ്സ് അഭിപ്രായപ്പെട്ടു. വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവ്. ഇത് തകർക്കാൻ അനുവദിക്കരുത്. എല്ലാ വിഭാഗം ജനങ്ങൾക്കും ജീവിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ടെന്ന് കോഴിക്കോട് സ്പോർട്സ് കൌൺസിൽ ഹാളിൽ സംഘടിപ്പിച്ച സ്മൃതി സദസ്സ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു.

മൗലാന ആസാദ് ഫൗണ്ടേഷൻ പ്രസിഡന്റ്‌ എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. ഫിറോസ് ഖാൻ രചന നിർവഹിച്ച’മുഖലക്ഷണം’ആൽബത്തിന്റെ മുഖശ്രീ പ്രകാശനം പി പി ഉമർ ഫാരൂഖ് നിർവഹിച്ചു. പ്രഭാഷകൻ വിനോദ് മേക്കോത്ത്, സാഹിത്യകാരി മനി സജി, കെ കുഞ്ഞാലികുട്ടി, ശ്രീജ ബാലൻ, എ വി ഫർദിസ് എന്നിവർ പ്രസംഗിച്ചു.

 


Reporter
the authorReporter

Leave a Reply