GeneralHealthLatest

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ട് മരണം; നാളെ അടിയന്തരയോഗം

Nano News

മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍, കാളികാവ് ചോക്കാട് സ്വദേശി ജിഗിന്‍ എന്നിവരാണ് മരിച്ചത്. ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും.

പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് രാവിലെ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിന്നീട് കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ ജിഗിന്റെ (14) മരണവാര്‍ത്തയും വന്നു. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. ഇതോടെ അതീവ ജാഗ്രതയിലാണ് മേഖല.

ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000 ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്.


Reporter
the authorReporter

Leave a Reply