കോട്ടയം: പാലാ- തൊടുപുഴ റൂട്ടില്‍ കുറിഞ്ഞിയില്‍ ബസ് അപകടം. ബംഗളുരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. പൊലിസിന്റെയും അഗ്നിരക്ഷാ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.