ഫറോക്ക്:ബേപ്പൂർ തുറമുഖ നഗരിയെയും ചാലിയം അഴിമുഖത്തെയും
തൊട്ടുരുമ്മി നിൽക്കുന്ന നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഫറോക്കിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര വസ്തുതകളെയും, വളർച്ചെയെയും നാളത്തെ തലമുറക്ക് കാത്തുവെക്കുവാൻ ഫറോക്കിന്റെ മേഡേൺ ഹിസ്റ്ററിയുടെ പിതാവ് എന്ന് ചരിത്രം രേഖപ്പെടുത്തിയ “ടിപ്പു
സുൽത്താൻ ” കാലഘട്ട ചരിത്രം സൂചിപ്പിക്കുന്ന
ഒരു മണിക്കൂർ ദൈർഘ്യമുള്ള ചരിത്ര ഡോക്യുമെൻററി
കേരള പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു.കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയും, മരുന്നറയും, കോമൺവെൽത്ത് ടൈൽ ഫാക്ടറിയും ശിലായുക നിർമ്മിതിയായ ഗുഹകളും ചാലിയാറും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനികളുടെ ഓർമ്മകളും തന്നെ ലോകത്തിനു മുമ്പിൽ ഒരു നിറകാഴ്ചയയായ് അവതരിപ്പിക്കാൻ കഴിയുന്നത് തന്നെ വലിയൊരു നേട്ടമാണെന്നും,
നാളെയുടെ ചരിത്ര വിദ്യാർഥികൾക്കും വിജ്ഞാന കുതുകികൾക്കും
ഇത് ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി സൂചിപ്പിച്ചു.
രണ്ടര നൂറ്റാണ്ടിൻറെ ഫറോക്കിന്റെ പടിപടിയായുള്ള വളർച്ചയും , സംസ്കാരവും , ചരിത്രവും സൂചിപ്പിക്കുന്ന ഡോക്യുമെൻററിയുടെ രചനയും ചരിത്ര വിശകലനം നടത്തിയത്. പ്രദേശിക ചരിത്രകാരൻ കൂടിയായ എഫ് .എം.ഡി.സി. സെക്രട്ടറി കൂടിയായ മജീദ് അമ്പലക്കണ്ടി യാണ്. മലബാർ വിഷ്വൽ മീഡിയയുടെ
ബാനറിൽ ഫാറൂഖ് കോളേജ് ഹിസ്റ്ററി ഡിപ്പാർട്ട് മെൻറ്റിന്റെ സഹകരണത്തോടെ കെ.ഷാജഹാനാണ് സംവിധാനവും ദൃശ്യാവിഷ്കാരവും എഡിറ്റിം നിർവ്വഹിച്ചത്. റഹ്മാൻ ഫറോക്ക് ആണ് ശബ്ദം നൽകിയത് . ഷഹൽ മുഹമ്മദ് കെ.കെ. സാങ്കേതിക സഹായം നൽകി.ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ പ്രദർശനകർമ്മം ഫാറൂഖ് കോളേജ് ക്യാമ്പസിലെ ഓഡിയോ വിഷ്വൽ തിയറ്ററിൽ ആണ് നടന്നത്.ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാക്ക് ഡോക്മെന്ററി യൂട്യൂബിലേക്ക്
അപ് ലോഡ് ചെയ്തു.ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോക്ടർ ടി.മുഹമ്മദലി,ഉപമേധാവി പ്രൊഫസർ അനസ് ,
ഫറോക്ക് മോണിമെൻറ് ഡെവലപ്മെൻറ് കൗൺസിൽ
ജ: സിക്രട്ടറി ജയശങ്കർ കിളിയൻകണ്ടി, പ്രാദേശിക ചരിത്രകാരൻ
വിജയകുമാർ പൂതേരി , കെ.കെ.ആലിക്കുട്ടി മാസ്റ്റർ ,
ഷാഡോ ഫൗണ്ടേഷൻ ചെയർമാൻവി.എം. ബഷീർ, ഡിവിഷൻ കൗൺസിലർ
കെ.വി.അഷ്റഫ്,തുടങ്ങിയവർ സംബന്ധിച്ചു.