കോഴിക്കോട്:ബി.ജെ.പി കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ.റയിൽ വിരുദ്ധ പദയാത്ര കാട്ടിൽ പിടികയിൽ നിന്നും ആരംഭിച്ചു. ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെ.റെയിൽ പദ്ധതി വികസന പദ്ധതിയല്ല വിനാശകരമായ പദ്ധതിയാണെന്ന് അദ്ധേഹം പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോടിയേരിയുടെ ഈ പ്രസ്ഥാവന എന്ത് അർത്ഥത്തിലാണെന്ന് വ്യക്തമാക്കണം. സിൽവർ ലൈൻ കേരളത്തിൻ്റെ ഡെഡ് ലൈനാണ്.കെ.റെയിൽ സർവ്വേ നിയമ വിരുദ്ധമാണ് അതിനാൽ തന്നെ ഇതിൽ നിന്നും സർക്കാർ പിൻമാറണമെന്നും .കമ്മീഷൻ പറ്റുക എന്നതിനപ്പുറം യാതൊരു കാര്യവുമില്ലെന്നും
കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ അഡ്വ.വി.കെ സജീവൻ അധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്,സെക്രട്ടറി പ്രകാശ് ബാബു, വൈസ് പ്രസിഡണ്ട് വി.വി രാജൻ, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ, എന്നിവർ സംബന്ധിച്ചു. കാട്ടിലെ പീടിക മുതൽ വടകര കുഞ്ഞിപ്പള്ളി വരെ നടക്കുന്ന പദയാത്ര 24 ന് സമാപിക്കും.