കോഴിക്കോട് ജില്ലയിൽ നൈനാൻ വളപ്പിൽ തീരത്ത് ഇന്ന് വൈകുന്നേരത്തോട് കൂടി കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങൾക്ക് സമീപം ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കടൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.