Latest

ലോക ടൂറിസം ദിനാചരണത്തിന്റെയും ന്യൂട്രിഷ്യൻ മാസാചരണത്തിന്റെയും ഭാഗമായി വാക്ക്ത്തോൺ സംഘടിപ്പിച്ചു


കോഴിക്കോട് : ആരോഗ്യമുള്ള സമൂഹത്തിനായി ലോകമെമ്പാടുമുള്ള അംഗങ്ങൾ പ്രയത്നിക്കുന്ന റോട്ടറി ക്ലബിന്റെ സന്ദേശം ഉൾകൊണ്ട് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റിയും ബ്രിട്ടീഷ് ബയോളജിക്കൽസുമായി സംയുക്തമായി ലോക ടൂറിസം ദിനാചരണവും ദേശീയ ന്യൂട്രിഷൻ മാസാചരണത്തിന്റെ ഭാഗമായി ന്യൂട്രിഷൻ ബോധവൽക്കരണവും – “വാക്ക്ത്തോൺ’ സംഘടിപ്പിച്ചു.

ബീച്ചിൽ നടത്തിയ പരിപാടി റോട്ടറി ക്ലബ് ഇന്റർനാഷണൽ 3204 ഇലക്റ്റ് ഗവർണ്ണർ – ഡോ. സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള സമുഹത്തിന് മാത്രമെ നല്ല പരിസരം ഒരുക്കാൻ കഴിയുകയുള്ളു. ഇത് വഴി ആഭ്യന്തര – വിദേശ ടൂറിസം മേഖലയും മെച്ചപ്പെടും. മികച്ച പരിസരം ഉണ്ടാക്കിയെടുത്താൽ ടൂറിസ്റ്റ്കളെ ആകർഷിപ്പിക്കാനാകും. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ നിരന്തരമായ ബോധവൽക്കരണത്തിന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ എടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി – കെ നിതിൻ ബാബു, റോട്ടറി ഡിസ്ട്രിക് ചെയർ – സന്നാഫ് പാലക്കണ്ടി, കെ വി സവീഷ് , ആർ കെ രാകേഷ് , കെ ജെ തോമസ്, അജീഷ് അത്തോളി, അമൃത മധുസൂതനൻ , ഇ വി ആഷിഖ് , സനജ് എസ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സൗത്ത് ബീച്ചിൽ നിന്ന് ആരംഭിച്ച വാക്ക്ത്തോൺ ഫ്രീഡം സ്ക്വയറിൽ സമാപിച്ചു.


Reporter
the authorReporter

Leave a Reply