കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. സംഘടിപ്പിക്കുന്ന സേവാ പാക്ഷികത്തിൻ്റെ ഭാഗമായി ക്ഷയരോഗ നിർമ്മാർജ്ജന ബോധവൽക്കരണ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം മാരാർജി ഭവനിൽ ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻ്റ് സി.കെ.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷയരോഗ നിർമ്മാർജ്ജന ബോധവൽക്കരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എം. കെ.അപ്പുണ്ണി സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി സി.പി.സതീഷ് എന്നിവർ സംബന്ധിച്ചു.