പേരാമ്പ്ര:സഹകരണ അഴിമതിക്കെതിരെ സമരം വ്യാപിക്കുന്നു.ചെറുവണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിലെ പണയ പണ്ടം തിരിമറിയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിൻ്റെ മുയിപ്പോത്ത് ശാഖയിലേക്ക് ബിജെപി ബഹുജനമാർച്ച് സംഘടിപ്പിച്ചു.മാർച്ച് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.ചെറുവണ്ണൂർ സർവ്വീസ് സഹകരണബാങ്കിനെ കരിവണ്ണൂർ പോലെ ആക്കാൻ അനുവദിക്കില്ലെന്ന് വി.കെ.സജീവൻ പറഞ്ഞു.സഹകരണ ബാങ്കുകളിൽ തട്ടിപ്പുകൾ വ്യാപകമാകുമ്പോൾ സഹകാരികൾ ആശങ്കയിലാണ്.സാധാരണക്കാരുടെ വിയർപ്പിൻ്റെ ഗന്ധമുളള സഹകരണബാങ്കുകളിലെ നിക്ഷേപങ്ങൾ കൊളളയടിച്ചതിന് ശേഷം സർക്കാർ ഖജനാവിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കുന്നത് നീതികരിക്കാനാവില്ല.കേന്ദ്ര സർക്കാരിൻ്റെ സഹകരണവകുപ്പ് മുന്നോട്ട് വെച്ച സോഫ്റ്റ് വെയർ ഉപയോഗിക്കാതെ കേരളത്തിൽ സഹകരണ സ്ഥാപനങ്ങളിൽ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിലും ദുരൂഹതയുണ്ട്.നിക്ഷേപകർക്കും,ഇടപാടുകാർക്കും നീതി ലഭീക്കും വരെ ബിജെപി സമരമുഖത്തുണ്ടാകുമെന്നും സമരം കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങിലേക്കും വ്യാപിപ്പിക്കുമെന്നും സജീവൻ പറഞ്ഞു.
മുയിപ്പോത്ത് നിന്ന് ആരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ പോലീസ് തടഞ്ഞു.
കെ ടി വിനോദൻ അദ്ധ്യക്ഷത വഹിച്ചു
ബി ജെ പി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ, ജില്ല കമ്മിറ്റി മെമ്പർ കെ കെ രജിഷ് . മണ്ഡലം പ്രസിഡണ്ട് തറമൽ രാഗേഷ്, എം.പ്രകാ കാശൻ ,എം സായിദാസ് , ഡി കെ മനു, സി.കെ.ലീല, നവനീത് കൃഷ്ണൻ , ടി എം ഹരിദാസ് , ശ്രീഗേഷ് കുട്ടോത്ത്, അർജ്ജുൻ മുയിപ്പോത്ത്, കെ.പി.ബാബു, കെ.പി.സുനി എന്നിവർ സംസാരിച്ചു.