കോഴിക്കോട് :തളി മഹാ ക്ഷേത്രത്തിൽ രണ്ടാമത് മഹാരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു. 13മുതൽ 23 വരെ, 11 ദിവസങ്ങളിലായാണ് യജ്ഞo നടത്തുന്നത്. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് രണ്ടാമത് മഹാരുദ്രയജ്ഞo നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് തളി ദേവസ്വം പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
യജ്ഞത്തിന്റെ ഭാഗമായി എല്ലാദിവസവും ശ്രീരുദ്രം ജപിച്ചു ഹോമവും, അവസാന ദിവസം വിശേഷപ്പെട്ട വസോർധാരയും ഉണ്ടായിരിക്കും.
എല്ലാ ദിവസവും പതിമൂന്നോളം വേദപണ്ഡിതർ പങ്കെടുക്കുന്ന വിഷ്ണു സഹസ്രനാമാർച്ചനയും ലളിതസഹസ്രനാമത്തോടെ യുള്ള വിശേഷൽ ഭഗവതിസേവയും ഉണ്ടായിരിക്കുമെന്നും തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ മനോജ് കുമാർ പി എം പറഞ്ഞു.
തളി ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ തളി ക്ഷേത്രസേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി സംസ്കാരിക സമ്മേളനം സംഘടിപ്പിക്കും.
മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ 22വരെ ക്ഷേത്ര പരിസരത്തെ പ്രത്യേക വേദിയിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും വാർത്ത സമ്മേളനത്തിൽ ദേവസ്വം പ്രതിനിധികൾ അറിയിച്ചു.
ടി ആർ രാമവർമ്മ (പേർസണൽ സെക്രട്ടറി, സാമൂതിരി രാജ), അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ (ലീഗൽ അഡ്വൈസർ, സാമൂതിരി രാജ ), മനോജ് കുമാർ പി എം
(എക്സിക്യൂട്ടീവ് ഓഫിസർ, തളി ദേവസ്വം ), പാട്ടം കൃഷ്ണൻ നമ്പൂതിരി
(പ്രസിഡന്റ്, ക്ഷേത്ര സേവാസമിതി), ശിവപ്രസാദ് കെ
(സെക്രട്ടറി, ക്ഷേത്ര സേവാ സമിതി ), പ്രദീപ് കുമാർ രാജ
(സ്റ്റാഫ് പ്രതിനിധി ), ബാലകൃഷ്ണൻ ഏറാടി ടി എം. എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.