GeneralLatestPolitics

വിവേകാനന്ദ ദർശ്ശനങ്ങളും ആശയങ്ങളും പഠിക്കാൻ ആഗ്രഹമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരണം;ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ


കോഴിക്കോട്: വിവേകാനന്ദ സ്വാമിയുടെ 150-ാം ജന്മദിനം വിവേകാനന്ദ ജയന്തിയായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഭാരതീയ ജനതാ യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഡ്വ.വി.കെ സജീവൻ യുവമോർച്ച ജില്ലാ പ്രസിഡണ്ട് ടി.റെനീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഭാരതത്തിൻ്റെ എക്കാലത്തെയും യുവത്വത്തിൻ്റെ പ്രതീകമായ സ്വാമി വിവേകാനന്ദൻ്റെ ദർശ്ശനങ്ങളും ആഹ്വാനങ്ങളും കൂടുതൽ പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വി.കെ സജീവൻ പറഞ്ഞു.
ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.സാങ്കേതിക വിദ്യയുടെ അടിമകളായി യുവതലമുറ മാറുന്ന സാഹചര്യത്തിൽ യുവമോർച്ച നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സ്വാമിജി പറഞ്ഞു. വിവേകാനന്ദ ദർശ്ശനങ്ങളും ആശയങ്ങളും പഠിക്കാൻ ആഗ്രഹമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.വി സുധീർ, ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ,യുവമോർച്ച   ഭാരവാഹികളായ ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ, സജ്ജയ് ഒളവണ്ണ, രോഹിത്ത് കമ്മലാട്ട് എന്നിവർ നേതൃത്വം നൽകി.
മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ ആശ്രമ പരിസരത്തു നിന്നും ആരംഭിച്ച മാരത്തോൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.

Reporter
the authorReporter

Leave a Reply