Tuesday, October 15, 2024
GeneralLatestLocal News

കോഴിക്കോട് നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞത് വീടിന് മുകളിലേക്ക്


കോഴിക്കോട്: നിയന്ത്രണംവിട്ട ടിപ്പർ ലോറി    വീടിന് മുകളിലേക്ക് മറിഞ്ഞു വീട് തകർന്നു. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിൽ അത്തായക്കണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിൻ്റെ വീടിന് മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറി മറിഞ്ഞത്. വീട്ടിൽ താമസക്കാർ ഉണ്ടായിരുന്നില്ല. അതു കൊണ്ട് വൻ അപകടമാണ് ഒഴിവായത്.

ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. വീട്ടൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്ത് നിന്ന് ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാർ മിക്സിങ് യൂനിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തിൽപ്പെട്ടത്. വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.


Reporter
the authorReporter

Leave a Reply