കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിന് കീഴിൽ ലെപ്രസി ബാധിച്ചവരെ പുനരധിവസിപ്പിക്കാൻ 1946 മുതൽ സ്ഥാപിച്ച ഡിസേബിൾഡ് ഹോമിൽ നിന്നും ലെപ്രസി ആശുപത്രിയിലേക്ക് പോകാൻ വേണ്ടി കഴിഞ്ഞ 76 വർഷമായി ഉപയോഗിച്ച വഴി കൊട്ടിയടക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കത്തിനെതിരെ ഏതറ്റം വരെയും നീതിക്കായി പോരാടുമെന്ന് പുവർ ഹോംസ് സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരി പ്രസ്താവിച്ചു.
ചേവായൂർ ലെപ്രസിഡി സേ ബ്ൾഡ് ഹോമിലെ അന്തേവാസികൾ ആശുപത്രിയിലേക്കുള്ള വഴി കെട്ടിയടച്ചതിനെതിരെ അന്തേവാസികൾ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സി.മെമ്പർ ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു.കമ്മിറ്റി അംഗം പുല്ലൂർ ക്കണ്ടി അശോകൻ, സച്ചിൻ എ കെ ,മുരളീധരൻ സി, അന്തേവാസികളായ കറുപ്പൻ കെ.വി, മുഹമ്മദ് കോയ പിടി, ആയിശബി എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളായ കെ എൻ കുറുപ്പും എ വി കുട്ടിമാളു അമ്മയും 1937ൽ സ്ഥാപിച്ച വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ കീഴിൽ ചേവായൂരിൽ 1946 മുതൽ ലെപ്രസി ബാധിച്ച് മാറുകയും കുടുംബാംഗങ്ങൾ ഏറ്റ് വാങ്ങാതിരിക്കുകയും ചെയ്ത രോഗികളെ പുനരധിവസിപ്പിക്കാൻ വേണ്ടി സ്ഥാപിച്ചതാണ് ഡിസേബ്ൾഡ് ഹോo .
ഡിസേബ്ൾഡ് ഹോമിൽ നിന്നും ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വേണ്ടി 1946 മുതൽ ഉപയോഗിച്ച വഴിയാണ് ലെപ്രസി ആശുപത്രി സൂപ്രണ്ട് ധാർഷ്ട്യത്തോടെ യാതൊരു മാനുഷിക പരിഗണനയും നൽകാതെ കൊട്ടിയടച്ചിട്ടുള്ളത്.