LatestPolitics

കോര്‍പറേഷന്‍ ഫണ്ട് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണം; അഡ്വ.വി.കെ.സജീവന്‍


തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്ന കോഴിക്കോട് കോര്‍പറേഷന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കും

കോഴിക്കോട് : വലിയ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കോര്‍പറേഷന്‍ ഫണ്ട് തട്ടിപ്പ് കേസ് സിബിഐ യെ ഏല്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍റെ പുതിയ ചട്ടപ്രകാരം മൂന്നുകോടിക്കു മുകളിലുളള തട്ടിപ്പുകള്‍ പുറത്തുവന്ന് ഒരാഴ്ചക്കം റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്ത് ദേശീയ ഫ്രോഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും അന്വഷണം നടത്താന്‍ കേന്ദ്രഏജന്‍സിയെ ചുമതലപ്പെടുത്തുകയും വേണം.15.24 കോടി രൂപ വിവിധ അക്കൗണ്ടുകളില്‍ നിന്നായി ആറുമാസം കൊണ്ട് നഷ്ടപ്പെട്ടിട്ടും കോര്‍പറേഷന്‍ ധനകാര്യവിഭാഗം അതറിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണ്.ധനകാര്യവിഭാഗം ഓരോ മാസവും കൃത്യമായ പരിശോധന നടത്തേണ്ടിയിരുന്നതാണ്.കോര്‍പറേഷനില്‍ ആറോളം ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്.പലതട്ടിലുളള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട ബാങ്കും അതൊന്നും പാലിച്ചിട്ടില്ല.പതിനഞ്ച് കോടിക്ക് മുകളില്‍ തട്ടിപ്പ് നടത്തിയിട്ടും നടത്തിയ മാനേജരുടെ അക്കൗണ്ടുകളില്‍ കാര്യമായ പണമൊന്നും ബാക്കിയില്ലെന്നതും അയാളുടെ ജീവിതസാഹചര്യം മെച്ചപ്പെടാത്തതും സംശയം ജനിപ്പിക്കുകയാണ്.മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ബാങ്ക് കൃത്രിമം നടത്തിയതെന്നതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം.തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്ന കോഴിക്കോട് കോര്‍പറേഷന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നും വി.കെ.സജീവന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply