General

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു


ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ചാനലില്‍ ക്രിപ്‌റ്റോ കറന്‍സിയെ പ്രോത്സാഹിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്.

നിലവില്‍ ഹാക്കര്‍മാര്‍ യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിപ്പിള്‍ ലാബിന്റെ എക്‌സ്.ആര്‍.പി എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വിഡിയോകളാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

സുപ്രിംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴും നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാറുണ്ട്. യൂട്യൂബിലൂടെയാണ് ഇത്തരത്തില്‍ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാറ്.

നേരത്തെ ആര്‍.ജികര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയായി ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയ കേസെടുത്തിരുന്നു. ഈ കേസിന്റെ നടപടി ക്രമവും യുട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം വ്യാജ സുപ്രിം കോടതി വെബ്‌സൈറ്റ് ഉപയോഗിച്ചുള്ള ഫിഷിങ് ആക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിന് മുമ്പ് അഭിഭാഷകര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുറത്തിറക്കിയിരുന്നു.


Reporter
the authorReporter

Leave a Reply