തൃശ്ശൂർ;മധ്യ കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാതലവന്‍ പല്ലന്‍ ഷെെജുവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴല്‍പ്പണം , കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, ‘വയനാട് സുൽത്താൻ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളും ഉള്ളയാളാണ് ഷെെജു.തൃശ്ശൂർ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷൻ ഗുണ്ടാസംഘം നേതാവായിരുന്നു. പിന്നീട് കുഴൽ പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശ്ശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുമ്പ് താമസം മാറുകയായിരുന്നു.